മുകേഷിൻ്റെ പീഡന കേസ് കൈകാര്യം ചെയ്യുന്നത് സിപിഎം നേതാവിൻ്റെ മകളായ ജഡ്ജിയെന്ന് അനിൽ അക്കരെ.

മുകേഷിൻ്റെ പീഡന കേസ് കൈകാര്യം ചെയ്യുന്നത് സിപിഎം നേതാവിൻ്റെ മകളായ ജഡ്ജിയെന്ന് അനിൽ അക്കരെ.
Aug 30, 2024 10:26 PM | By PointViews Editr


തൃശൂർ: മുകേഷിൻ്റെ പീഡന കേസ് കൈകാര്യം ചെയ്യുന്നത് സിപിഎം നേതാവിൻ്റെ മകളായ ജഡ്ജിയെന്ന് ആരോപണമുയർത്തി മുൻ എംഎൽഎയും കോൺഗ്രസ് നേതാവുമായ അനിൽ അക്കരെ. മുകേഷിനെതിരെയുള്ള കേസ് കൈകാര്യം ചെയ്യുന്ന കോടതി മാറ്റണമെന്നും അനിൽ അക്കരെ ആവശ്യപ്പെട്ടു.അനിലിൻ്റെ ഫേസ്ബുക്ക് അക്കൗണ്ടിലാണ് ഗുരുതരമായ ആരോപണം ഉന്നയിച്ചിട്ടുള്ളത്. മാധ്യമ പ്രവർത്തകരെ ആക്രമിച്ചതിന് സിനിമാ നടൻ സുരേഷ് ഗോപിക്കെതിരെ പരാതിയുമായി പൊലീസിനെ സമീപിച്ച അനിൽ അക്കരെ ഇപ്പോൾ മുകേഷിൻ്റെ പീഡന കേസിൽ നടക്കുന്ന അട്ടിമറികളെ കുറിച്ച് തത്സമയം പുറത്തു കൊണ്ടുവന്ന് ശ്രദ്ധ നേടുകയാണ്.


അനിൽ അക്കരെയുടെ എഫ്ബി പോസ്ടിങ്ങ് ചുവടെ:

/എറണാകുളത്ത് നടിയെ ആക്രമിച്ച കേസിൽ ഏറ്റവും പ്രധാനപെട്ട തെളിവായ മെമ്മറി കാർഡ് അടക്കം നഷ്ടപെട്ട വിഷയത്തിൽ ആരോപണ വിധേയമായ എറണാകുളം സെഷൻസ് കോടതിയിലെ ജഡ്ജ് ഹണി എം വർഗ്ഗീസ് ആണ് ഇപ്പോൾ

മുകേഷ് എം എൽ എ ക്കെതിരായ ലൈംഗിക പീഡനകേസിൽ പ്രതിയുടെ മുൻകൂർ ഹർജി പരിഗണിക്കുന്നതും പ്രതിക്കനുകൂലമായി ഇടക്കാല വിധി പുറപ്പടിവിപ്പിച്ചതും.

സിപിഎം തൃശ്ശൂർ ജില്ലാ സെക്രട്ടറി എം എം വർഗ്ഗസിന്റെ മകളും പണഞ്ചേരി ഗ്രാമപഞ്ചായത്തിൽ സിപിഎംസ്ഥാനാർത്ഥിയുമായിരുന്ന ഹണി എം വർഗ്ഗീസ് എന്ന

ഈ ജഡ്ജ് ഈ കേസിൽ വാദം കേൾക്കുന്നതും വിധിപറയുന്നതും നീതിപൂർവ്വമാകില്ല.

ഈ കേസിന്റെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത്

മുകേഷ് എം എൽ എ യുടെ മുൻകൂർ ജ്യാമ്യഹർജി പരിഗണിക്കുന്നത് മറ്റൊരു കോടതിയിലേക്ക് മാറ്റണം./

Anil Akare said that Mukesh's molestation case is being handled by a judge who is the daughter of a CPM leader.

Related Stories
വാതിൽപ്പടിയിൽ തന്നെ കിട്ടും.....

Nov 17, 2024 09:19 AM

വാതിൽപ്പടിയിൽ തന്നെ കിട്ടും.....

വാതിൽപ്പടിയിൽ തന്നെ കിട്ടും.,....റേഷൻ...

Read More >>
അത് പറഞ്ഞത് സ്വരാജ്, ട്രോളുകൾ ഏറ്റുവാങ്ങിയത് സന്ദീപ്,  സത്യം പറഞ്ഞ് അയ്യപ്പദാസ്.

Nov 17, 2024 08:24 AM

അത് പറഞ്ഞത് സ്വരാജ്, ട്രോളുകൾ ഏറ്റുവാങ്ങിയത് സന്ദീപ്, സത്യം പറഞ്ഞ് അയ്യപ്പദാസ്.

അത് പറഞ്ഞത് സ്വരാജ്, ട്രോളുകൾ ഏറ്റുവാങ്ങിയത് സന്ദീപ്, സത്യം പറഞ്ഞ്...

Read More >>
കലാമണ്ഡലത്തിൽ പോലും ശമ്പളം  മുടങ്ങുന്നു, ഗ്രാന്റ് ഇൻ എയ്ഡഡ്  സ്ഥാപനങ്ങളോട് സർക്കാരിന് വിവേചനമെന്ന്....

Nov 16, 2024 06:04 PM

കലാമണ്ഡലത്തിൽ പോലും ശമ്പളം മുടങ്ങുന്നു, ഗ്രാന്റ് ഇൻ എയ്ഡഡ് സ്ഥാപനങ്ങളോട് സർക്കാരിന് വിവേചനമെന്ന്....

കലാമണ്ഡലത്തിൽ പോലും ശമ്പളം മുടങ്ങുന്നു, ഗ്രാന്റ് ഇൻ എയ്ഡഡ് സ്ഥാപനങ്ങളോട് സർക്കാരിന്...

Read More >>
ജനങ്ങൾക്ക് റേഷനുമില്ല  റേഷൻകടക്കാർക്ക് വേതനവുമില്ല - 19 ന് കടയടച്ച് റേഷൻ വ്യാപാരികളുടെ സമരം.

Nov 16, 2024 05:04 PM

ജനങ്ങൾക്ക് റേഷനുമില്ല റേഷൻകടക്കാർക്ക് വേതനവുമില്ല - 19 ന് കടയടച്ച് റേഷൻ വ്യാപാരികളുടെ സമരം.

ജനങ്ങൾക്ക് റേഷനുമില്ല, റേഷൻകടക്കാർക്ക് വേതനവുമില്ല - 19 ന് കടയടച്ച് റേഷൻ വ്യാപാരികളുടെ...

Read More >>
മദ്യം വാങ്ങണോ? പ്രായം നോക്കണം...

Nov 16, 2024 11:49 AM

മദ്യം വാങ്ങണോ? പ്രായം നോക്കണം...

മദ്യം വാങ്ങണോ? പ്രായം...

Read More >>
നവീൻ ബാബു മരിച്ചിട്ട് 1 മാസം, ദിവ്യയെ മറയാക്കി വില്ലൻമാർ രക്ഷപ്പെടുന്നു..?

Nov 15, 2024 04:35 PM

നവീൻ ബാബു മരിച്ചിട്ട് 1 മാസം, ദിവ്യയെ മറയാക്കി വില്ലൻമാർ രക്ഷപ്പെടുന്നു..?

നവീൻ ബാബു മരിച്ചിട്ട് 1 മാസം, ദിവ്യയെ മറയാക്കി വില്ലൻമാർ...

Read More >>
Top Stories